തരിശുപാടത്ത് വിളയിച്ചെടുത്ത അരി വിപണിയില്‍

Monday 5 March 2018 2:00 am IST
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഒരു കൂട്ടം യുവകര്‍ഷകര്‍ വര്‍ഷങ്ങളായി തരിശു കിടന്ന പാടത്ത് ക്യഷി നടത്തി വിളവെടുത്ത നെല്ല് അരിയാക്കി പ്രതീഷ റൈസ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നു.

 

കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഒരു കൂട്ടം യുവകര്‍ഷകര്‍ വര്‍ഷങ്ങളായി തരിശു കിടന്ന പാടത്ത് ക്യഷി നടത്തി വിളവെടുത്ത നെല്ല് അരിയാക്കി പ്രതീഷ റൈസ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നു. ക്യഷി ഭവന്‍, പാടശേഖര സമിതി ,കര്‍ഷക കൂട്ടായ്മ എന്നിവര്‍ ചേര്‍ന്ന് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉല്‍സവം നടത്തി .10 ഏക്കര്‍ പാടത്താണ് വിളവെടുപ്പ് നടത്തിയത് .ആദ്യഘട്ടത്തില്‍ ഈ നെല്ല് കുത്തി അരിയാക്കാനാണ് പദ്ധതി .കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു കൃഷിയും വളപ്രയോഗവും.  പത്തേക്കറില്‍ നിന്ന് 150  ടണ്ണിലധികം നെല്ല് ലഭിച്ചതായാണ് കണക്ക്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.