മണിക് സര്‍ക്കാര്‍ രാജിവെച്ചു

Monday 5 March 2018 3:30 am IST
"undefined"

അഗര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. 25വര്‍ഷം നീണ്ട മണിക് ഭരണത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. ഞായാറാഴ്ച ഉച്ചയോടെയാണ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. അടുത്ത ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതുവരെ തുടരാന്‍ രാജി സ്വീകരിച്ച ശേഷം ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. തന്നെ പിന്തുണച്ച ജനങ്ങളോടും ഉദ്യോഗസ്ഥരോടും നന്ദി പറയുന്നതായി രാജ്ഭവനില്‍ നിന്നിറങ്ങവെ മാധ്യമങ്ങളോട് മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.

മൂന്നില്‍ രണ്ട് സീറ്റ് സ്വന്തമാക്കിയാണ് ബിജെപി-പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര സഖ്യം 25 വര്‍ഷം നീണ്ടുനിന്ന ആധിപത്യം തകര്‍ത്തത്. സിപിഐഎമ്മിന് 16ഉം ബിജെപി ഐപിഎഫ്ടി സഖ്യത്തിന് 43ഉം സീറ്റുകളാണ് നേടിയത്. 60അംഗ സഭയിലെ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.