റവന്യൂ ടവറില്‍ സുരക്ഷാ ഉപകരണങ്ങളില്ല

Monday 5 March 2018 2:00 am IST
റവന്യൂടവറില്‍ സുരക്ഷാ ഉപകരണങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലന്നും ഇത് വലിയ അപകട സാധ്യതയ്ക്ക് വഴിവെക്കുമെന്നും താലൂക്ക് സഭയില്‍ ആശങ്ക.

 

ചങ്ങനാശ്ശേരി: റവന്യൂടവറില്‍ സുരക്ഷാ ഉപകരണങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലന്നും ഇത് വലിയ അപകട സാധ്യതയ്ക്ക് വഴിവെക്കുമെന്നും താലൂക്ക് സഭയില്‍ ആശങ്ക. ഇവിടെ  തീപ്പിടുത്തം തടയുന്നതിനായി സ്ഥാപിച്ചിരുന്ന വിലയേറിയ ഉപകരണങ്ങള്‍ മോഷണം പോയിട്ട് വര്‍ഷങ്ങളായി. ഗുരുതര സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് അംഗങ്ങള്‍ പറഞ്ഞു.

  കൊച്ചു പള്ളി പായിപ്പാട് റോസ്പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുന്നതായും അടിയന്തിര നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് ബിജെപി പ്രതിനിധി എ മനോജ് ആവശ്യപ്പെട്ടു'. കൊച്ചുപള്ളി ബിലീവേഴ്‌സ് റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഹംപുകള്‍ സ്ഥാപിക്കണമെന്നും സഭ ആവശ്യപ്പെട്ടു. 

   കുരിശുംമൂട്ടിലുള്ള അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ആംബുലന്‍സിനു പോലും കടന്നു പോകാന്‍ വലിയബുദ്ധിമുട്ടാണ്. 

ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കാമെന്ന് ജോയിന്റ് ആര്‍ ടി ഒ പറഞ്ഞു. റവന്യൂ ടവറില്‍   ജലക്ഷാമം രൂക്ഷമാണെന്നും കിണര്‍ കുഴിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.വാട്ടര്‍ അതോറിറ്റിയുടെ ജലം ലഭ്യമാകുന്നതിനുള്ള തടസ്സം നിലനില്‍ക്കുന്നതാണ് റവന്യൂ ടവറില്‍ വെള്ളം ലഭിക്കാത്തതെന്ന് അധികൃതര്‍ വിശദീകരിച്ചി.  എപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവരുടെ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി നല്‍കാമെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ സപ്ലെ ഓഫീസര്‍ വ്യക്തമാക്കി.

   താലൂക്ക് സഭയില്‍ ഉത്തരവാദപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികള്‍ പങ്കെടുക്കുന്നില്ലായെന്ന പരാതി വ്യാപകമായി ഉയര്‍ന്നു. പെരുന്ന ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന താമരശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്‍വശം ഉള്ള ചപ്പുചവറുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.