ബിരിയാണിയില്‍ ചിക്കനു പകരം മട്ടണ്‍; യുവാവ് കുത്തേറ്റു മരിച്ചു

Monday 5 March 2018 3:32 am IST
"undefined"

മുംബൈ: ചിക്കന്‍ ബിരിയാണിക്കു പകരം മട്ടണ്‍ ബിരിയാണി ഉണ്ടാക്കിയതിന്റെ ദേഷ്യത്തില്‍ സുഹൃത്തുക്കളില്‍ ഒരാളെ മറ്റുള്ളവര്‍ കുത്തിക്കൊലപ്പെടുത്തി. 

മഹാരാഷ്ട്രയിലെ രാജ് നഗറിലെ തനിയ സ്വദേശിയായ വിനോദ് സിങിനെയാണ് സുഹൃത്തുക്കളായ നാലംഗ സംഘം മദ്യലഹരിയില്‍ കൊലപ്പെടുത്തിയത്. 

ഹോളി ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്ക് ചിക്കന്‍ ബിരിയാണി ഉണ്ടാക്കി നല്‍കാമെന്നു വിനോദ് പറഞ്ഞിരുന്നു. എന്നാല്‍ ആഘോഷം കഴിഞ്ഞെത്തിയ സുഹൃത്തുക്കള്‍ കണ്ടത് മട്ടന്‍ ബിരിയാണി പാകം ചെയ്യുന്ന വിനോദിനെയാണ്. ഇതെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തുലിഞ് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിനോദിന്റെ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പേരുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.