തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുടിന്‍ പണമെറിഞ്ഞ് ആളെക്കൂട്ടി

Monday 5 March 2018 3:34 am IST
"undefined"

മോസ്‌കോ: മാര്‍ച്ച് 18ന് നടക്കാനിരിക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിലവിലെ പ്രസിഡന്റായ വ്‌ളാഡിമിര്‍ പുട്ടിന്‍ പണമെറിഞ്ഞാണ് ആളെക്കൂട്ടിയതെന്ന് ആക്ഷേപം.

മോസ്‌കോയിലെ കൊളോസല്‍ ലുസ്‌നീക്കി സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ എണ്‍പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. അമ്പതിനായിരത്തിലധികം ആളുകള്‍ സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന കൂറ്റന്‍ സ്‌ക്രീനുകളിലൂടെയും പുട്ടിന്റെ പ്രചാരണ പരിപാടിക്ക്് സാക്ഷ്യം വഹിച്ചു. ശീതകാല ഒളിംപിക്‌സില്‍ റഷ്യക്ക് വേണ്ടി സ്വര്‍ണ്ണം നേടിയ ഹോക്കി ടീം അംഗങ്ങളടക്കം റഷ്യയിലെ നിരവധി പ്രശ്‌സതരും പുട്ടിനോടൊപ്പം വേദി പങ്കിട്ടിരുന്നു. ഭരണകൂടത്തിന്റെ ഭീഷണിയാണ് ഇതിനു പിന്നലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉള്‍പ്പടെയുള്ളവര്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വാര്‍ത്ത വന്നതുകൂടാതെ പ്രതിപക്ഷ വെബ്‌സൈറ്റുകളിലും സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റുകളിലും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല ആരും പരിപാടിക്കെത്തിയതെന്ന് പുട്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ വക്താവ് ആന്‍ഡ്രേയ് കൊന്‍ഡ്രാഷോവ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.