കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാന്‍ മുംബൈയില്‍ എത്തിച്ചു

Monday 5 March 2018 3:33 am IST
"undefined"

മുംബൈ: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിനെ ചോദ്യം ചെയ്യുന്നതിനായി മുംബൈ ബൈകുള ജയിലിലെത്തിച്ചു. 

ഷീന ബോറ കൊലപാതകക്കേസിലെ പ്രതി ഐഎന്‍എക്‌സ് മുന്‍ മുന്‍ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി ഈ ജയിലിലാണ് കഴിയുന്നത്. ഐഎന്‍എഎക്‌സ് മീഡിയയ്ക്ക് എഫ്‌ഐപിബി ക്ലിയറന്‍സിനായി 3.5 കോടി കാര്‍ത്തി കൈപ്പറ്റിയതായി ഇന്ദ്രാണി അറിയിച്ചിരുന്നു. ഇരുവരേയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതിനായാണ് കാര്‍ത്തിയെ ബൈകുളയില്‍ എത്തിച്ചത്.

ആറുപേരടങ്ങുന്ന സിബിഐ സംഘമാണ് കാര്‍ത്തിയെ ജയിലില്‍ എത്തിച്ചത്. വനിത പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലാവും സിബിഐ ഇരുവരേയും ചോദ്യം ചെയ്യുക. ഈ സമയം പുറത്തുനിന്ന് ആര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അതിനുശേഷം ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്കുമൊപ്പവും കാര്‍ത്തിയെ ചോദ്യം ചെയ്യുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. 

ഐഎന്‍ഐക്‌സ് മീഡിയയുടെ എഫ്‌ഐപിബി ക്ലിയറന്‍സിനായി കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഈ മാസം ഒന്നിന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാര്‍ച്ച് ആറുവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് കാര്‍ത്തിക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരി 28ന് യുകെയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സിബിഐ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.