ദിസ്പൂര്‍: കാസിരംഗ ദേശീയോദ്യാനത്തില്‍ നിന്നും വഴിതെറ്റിപിരിഞ്ഞ കാണ്ടാമൃഗം വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. റഗോണിലെ ശങ്കര്ഘട്ടിനു സമീപത്തുനിന്നാണ് വേട്ടക്കാര്‍ കൊമ്പുകള്‍ വേര്‍പ്പെടുത്തിയ നിലയില്‍ വെടിയേറ്റു മരിച്ച പെണ്കാണ്ടാമൃഗത്തെ ഗ്രാമവാസികള്‍ കണ്ടെത്തിയത്.
ഒമ്പതുതവണയാണ് വേട്ടക്കാര്‍ കാണ്ടാമൃഗത്തിനു നേരെ വെടിയുതിര്‍ത്തതെന്നും സംഭവസ്ഥലത്തുനിന്ന് ഒഴിഞ്ഞ തോക്കിന് തിരക്കൂട് കണ്ടെത്തിയതായും കാസിരംഗ ദേശീയോദ്യാനത്തിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രോഹിണി ബല്ലവ് സെയ്ക പറഞ്ഞു.
കൂട്ടംതെറ്റിയ കാണ്ടാമൃഗം ബ്രഹ്മനദിയിലെ മണല്‍തിട്ടയിലൂടെ മജുലി ജില്ലയിലേക്ക് പ്രവേശിക്കുകയായിരുന്നു, ബല്ലവ് സെയ്ക കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ജനുവരി തൊട്ട് ഇത് മൂന്നാമത്തെ കാണ്ടാമൃഗമാണ് ഇത്തരത്തില്‍ വേട്ടക്കാരാല്‍ വെടിയേറ്റ് മരിക്കുന്നത്. കാസിരംഗ ദേശീയോദ്യാനത്തിനകത്തുതന്നെയായിരുന്നു മറ്റ് രണ്ട് മരണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: