വീണ്ടും സാല; ലിവര്‍പൂളിന് ജയം

Monday 5 March 2018 4:29 am IST
"undefined"

ലിവര്‍പൂള്‍: തുടര്‍ച്ചയായ ഏഴാം മത്സരത്തില്‍ മുഹമ്മദ് സാല ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ജയിച്ചുകയറി. പ്രീമിയര്‍ ലീഗില്‍ അവര്‍  ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി.

ഈ വിജയത്തോടെ ലിവര്‍പൂള്‍ പോയിന്റു നിലയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിന്തളളി രണ്ടാം സ്ഥാനത്തേയ്ക്കുയര്‍ന്നു. 29 മത്സരങ്ങളില്‍ അവര്‍ക്ക് അറുപത് പോയിന്റായി.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 59 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.

28 മത്സരങ്ങളില്‍ 75 പോയിന്റു നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

ആദ്യ പകുതിയവസാനിക്കാന്‍ അഞ്ചു മിനിറ്റള്ളപ്പോള്‍ മുഹമ്മദ് സലാഹ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ സലാഹിന്റെ 24-ാം ഗോളാണിത്.

നേരത്തെ കളിച്ച ആറു മത്സരങ്ങളിലും സലാഹ് ലിവര്‍പൂളിനായി ഗോള്‍ നേടിയിരുന്നു.ഇടവേളയ്ക്ക് ലിവര്‍പൂള്‍ 1-0 ന് മുന്നില്‍ നിന്നു.

രണ്ടാം പകുതിയുടെ പത്താം മിനിറ്റില്‍ ലിവര്‍പൂള്‍ രണ്ടാം ഗോളും നേടി. സാദിയോ മാനെയാണ് ഗോള്‍ നേടിയത്. റോബര്‍ട്ടോ ഫിര്‍മിനോയും മാനേയും ചേര്‍ന്നു നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.