കോള്‍മാന് 60 മീറ്ററില്‍ റെക്കോഡ്

Monday 5 March 2018 4:28 am IST

ബിര്‍മിങ്ഹാം: അമേരിക്കയുടെ ക്രിസ്റ്റിയന്‍ കോള്‍മാന്‍ ലോക ഇന്‍ഡോര്‍ അത്്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 60 മീറ്ററില്‍ പുത്തന്‍ റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. 6.37 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് കോള്‍മാന്‍ റെക്കോഡിട്ടത്്. മൗറിസ് ഗ്രീന്‍ സ്ഥാപിച്ച 6.39 സെക്കന്‍ഡിന്റെ റെക്കോഡാണ് വഴിമാറിയത്.

ചൈനയുടെ സു ബിങ്ടിയന്‍ വെളളിയും അമേരിക്കയുടെ റോണി ബാക്കര്‍ വെങ്കലവും കരസ്ഥമാക്കി.

വനിതകളുടെ നാനൂറ് മീറ്ററില്‍ അമേരിക്കയുടെ കോട്്‌നി ഒകോലോ സ്വര്‍ണം നേടി.50.55 സെക്കന്‍ഡിലാണ് ഒന്നാം ്സ്ഥാനം ഓടിയെടുത്തത്. അമേരിക്കയുടെ തന്നെ ഷകിമ വെള്ളിയും ബ്രിട്ടന്റെ ഇ ഡോയല്‍ വെങ്കലവും കരസ്ഥമാക്കി.

എത്യോപ്യയുടെ ജന്‍സേബ് ഡിബാബ 1500 മീറ്ററിലും ഒന്നാം സ്ഥാനം നേടി ഇരട്ട സ്വര്‍ണത്തിനര്‍ഹയായി. നേരത്തെ 

3000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിന്റെ 1500 - 3000 മീറ്ററുകളില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ വനിതാ താരമാണ് ഡിബാബ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.