റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ റയലിന് ജയം

Monday 5 March 2018 4:33 am IST
"undefined"

മാഡ്രിഡ് : സ്റ്റാര്‍ സ്്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡിന് വിജയം. ലാലിഗയല്‍ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗെറ്റാഫിനെ പരാജയപ്പെടുത്തി.

രണ്ട് ഗോള്‍ നേടിയതോടെ റൊണാള്‍ഡോയ്ക്ക് ലാലിഗയില്‍ മൂന്നൂറ് ഗോളുകളായി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ. ലയണല്‍ മെസിയാണ് ലാലിഗയില്‍ മുന്നൂറിലേറെ ഗോള്‍ നേടിയ ആദ്യ കളിക്കാരന്‍.

ഗാരേത്ത് ബെയ്ല്‍ 24-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. ബോക്‌സിനകത്ത് നിന്ന് തൊടുത്തുവിട്ട ഷോട്ട് ഗെറ്റാഫിന്റെ വല കുലുക്കി.

ലാലിഗയില്‍ 286-ാം മത്സരം കളിക്കുന്ന റൊണാള്‍ഡോ ഇടവേളയ്ക്ക്് തൊട്ടുമുമ്പ് ലാലിഗയിലെ തന്റെ മുന്നൂറാം ഗോള്‍ നേടി. ഗെറ്റാഫിന്റെ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ റൊണാള്‍ഡ് അനായാസം പന്ത് ഗോള്‍ വര കടത്തിവിട്ടു.

65-ാം മിനിറ്റില്‍ വിവാദ പെനാല്‍റ്റിയിലൂടെ ഗെറ്റാഫി ഒരു ഗോള്‍ മടക്കി. ഫ്രാന്‍ിസ്‌ക്കോ പൊര്‍ട്ടിലോയാണ് ഗോള്‍ നേടിയത്.

എഴുപത്തിയെട്ടാം മിനിറ്റില്‍ റെണാള്‍ഡോ തന്റെ രണ്ടാം ഗോളിലൂടെ റയല്‍ മാഡ്രിഡിന്റെ വിജയമുറപ്പിച്ചു. ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് 27 മത്സരങ്ങളില്‍ 54 പോയിന്റോടെ മൂന്നാം സ്ഥാനത്ത്് തുടരുകയാണ്. 26 മത്സരങ്ങളില്‍ 66 പോയിന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 26 മത്സരങ്ങളില്‍ 61 പോയിന്റുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.