ന്യൂദല്‍ഹി: ഇന്ത്യയുടെ ഷഹ്സര്‍ റിസ്വി ലോകകപ്പ്് ഷൂട്ടിങ്ങിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പൂത്തന്‍ ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി.
ഇതാദ്യമായി ലോകകപ്പില്‍ മത്സരിക്കുന്ന റിസ്വി 242.3 പോയിന്റ് നേടിയാണ് ലോകറെക്കോഡിട്ടത്. നിലവിലെ ഒളിമ്പിക് ചാമ്പ്യനായ ജര്‍മനിയുടെ ക്രിസ്റ്റിയന്‍ റീറ്റ്സിനെ പരാജയപ്പെടുത്തിയാണ് റിസ്വി ഒന്നാം സ്ഥാനത്തെത്തിയത്. ക്രിസറ്റിയന്‍ റീറ്റ്സ് 239.7 പോയിന്റോടെ വെള്ളി മെഡല്‍ കരസ്ഥമാക്കി. ഇന്ത്യയുടെ ജീതു റായ് 219 പോയിന്റോടെ വെങ്കലം നേടി.
ഫൈനലിലെത്തിയ മറ്റൊരു ഇന്ത്യന്‍ താരമായ ഓം പ്രകാശ് 198.4 പോയിന്റില്‍ നാലാം സ്ഥാനം കരസ്ഥമാക്കി.
സീനിയര്‍ ലോകകപ്പില്‍ ഇതാദ്യമായി മത്സരിക്കുന്ന ഇന്ത്യയുടെ മെഹൂലി ഘോഷ് വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 228.4 പോയിന്റില്‍ വെങ്കലം നേടി. മെഹൂലി നേടിയ 228.4 പോയിന്റ് ജൂനിയര്‍ വിഭാഗത്തിലെ ലോക റെക്കോഡാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: