കൊച്ചി: ത്രിപുരയിലെ ബിജെപിയുടെ വിജയം ജനങ്ങള്‍ നല്കിയ അംഗീകാരമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഗോവ പോലെ തന്നെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ളതാണ് മേഘാലയയും നാഗാലാന്‍ഡും. അവിടെ നേടിയ വിജയം ബിജെപി ക്കെതിരായ പ്രചാരണത്തിനുള്ള മറുപടിയാണ്. അടുത്തത് കേരളം പിടിക്കുകയാണ്ലക്ഷ്യം. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം.
ബിജെപി അധികാരത്തില്‍ വരണമെന്നാണ് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം. അക്രമം ഒന്നിനും പരിഹാരമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: