കര്‍മ്മയോഗിക്ക് ജന്മനാടിന്റെ ആദരം

Monday 5 March 2018 4:40 am IST
"undefined"

മുഹമ്മ: പദ്മവിഭൂഷണ് അര്‍ഹനായ പി. പരമേശ്വരന് ഒരുക്കിയ ആദരവ് ജന്മനാടിന്റെ ഉത്സവമായി. മുഹമ്മ നിവാസികള്‍ എല്ലാവിധ ബഹുമതികളും ആദരവും നല്‍കിയാണ് നാടിന്റെ അഭിമാനത്തെ ഇന്നലെ ആദരിച്ചത്. ജാതി, മതഭേദമന്യെ, കക്ഷി രാഷ്ട്രീയത്തിനതീതമായി നാട്  ആദരിക്കല്‍ ചടങ്ങിനെത്തി. 

 ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. ഗീതോപദേശം ചിത്രമാണ് ഭഗവദ്ഗീതാ പ്രചാകരന് ജന്മനാട് സമ്മാനിച്ചത്. സ്വാമി തുരിയാമൃതാനന്ദപുരി ആദരണസഭ ഉദ്ഘാടനം ചെയ്തു. ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷനായി.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാസെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.