ഓസ്കാര്‍: മികച്ച നടന്‍ ഗാരി ഓള്‍ഡ്‌മാന്‍; നടി ഫ്രാന്‍സിസ് മക്ഡോര്‍മണ്ട്

Monday 5 March 2018 9:32 am IST
മികച്ച സഹനടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടാണ് പുരസ്കാര നിശക്കു തുടക്കമായത്. ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്‍കിയ മാര്‍ട്ടിന്‍ മക്ഡോനായുടെ ത്രീ ബെല്‍ബോര്‍ഡ്സിലെ പ്രകടനത്തിന് സാം റോക്ക്വെലിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു.

ലോസാഞ്ചലസ് : തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. മികച്ച നടനായി ഗാരി ഓള്‍ഡ്‌മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തിലൂടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് വിന്‍സ്റ്റന്റ് ചര്‍ച്ചിലിനെ ഗംഭീരമാക്കിയതിനാണ് ഗാരിയെ തേടി ഈ വര്‍ഷത്തെ ഓസ്കര്‍ എത്തിയത്.

മികച്ച നടിയായി ഫ്രാന്‍സിസ് മക്ഡോര്‍മണ്ട് തിരഞ്ഞെടുക്കപ്പെട്ടു. ത്രീ ബില്‍ബോര്‍ഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫ്രാന്‍സിസിന് പുരസ്കാരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറര മണിക്കാണ് ഡോള്‍ബി തിയ്യേറ്ററില്‍ തൊണ്ണൂറാം അക്കാദമി അവാര്‍ഡ്ദാന ചടങ്ങിന് തുടക്കമായത്.

മികച്ച സഹനടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടാണ് പുരസ്കാര നിശക്കു തുടങ്ങിയത്. ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്‍കിയ മാര്‍ട്ടിന്‍ മക്ഡോനായുടെ ത്രീ ബെല്‍ബോര്‍ഡ്സിലെ പ്രകടനത്തിന് സാം റോക്ക്വെലിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്കാരം അലിസണ്‍ ജാനി സ്വന്തമാക്കി. ഐ, ടോണിയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അലിസണ്‍ ജാനിക്ക് അവാര്‍ഡ് ലഭിച്ചത്.

24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ 'ദ് ഷെയ്പ് ഓഫ് വാട്ടര്‍' ഓസ്കറില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്ക് ആണ് ആണ് നോമിനേഷനുകളുമായി തൊട്ട് പുറകില്‍. 

പുരസ്കാരങ്ങള്‍:

മികച്ച ചമയം ,കേശാലങ്കാരം : ദ ഡാര്‍ക്കസ്റ്റ് അവര്‍

മികച്ച വസ്ത്രാലങ്കാരം : മാര്‍ക് ബ്രിഡ്ജസ്

ഡോക്യുമെന്ററി ഫീച്ചര്‍: ഇക്കാറസ്- ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍

പ്രൊഡക്ഷന്‍ ഡിസൈന്‍: ദി ഷേപ്പ് ഓഫ് വാട്ടര്‍

മികച്ച വിദേശ ഭാഷാ ചിത്രം: എ ഫന്റാസ്റ്റിക് വുമണ്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.