ഷോപ്പിയാന്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരനുള്‍പ്പെടെ അഞ്ച് പേരെ സൈന്യം വധിച്ചു. മൊബൈല്‍ വാഹന ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന് നല്കിയ തിരിച്ചടിയിലാണ് അഞ്ച് പേരെ വധിച്ചതെന്ന് സുരക്ഷാ സേന അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരന് ഷോപ്പിയാന്‍ സ്വദേശിയായ ഷാഹിദ് അഹ്മദ് ധറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആയുധങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ദക്ഷിണ കശ്മീരില്‍ വച്ചാണ് ഭീകരനും സഹായികളും ഉള്‍പ്പെടെ അഞ്ച് പേരെ സൈന്യം വധിക്കുന്നത്. കൊല്ലപ്പെട്ട അഞ്ച് പേരില്‍ നാലാമന്റെ മൃതദേഹം ഒരു വാഹനത്തില്‍ നിന്നാണ് കണ്ടെടുത്തിട്ടുളളത്. ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഇതെന്നാണ് വിവരം. രാത്രി എട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്.
വധിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: