കാര്‍ത്തി ചിദംബരം 1.8 കോടി രൂപ പ്രമുഖ നേതാവിന് കൈമാറി

Monday 5 March 2018 10:24 am IST
"undefined"

ന്യൂദല്‍ഹി:  ഐഎന്‍എക്‌സ് മീഡിയ കേസില്‍ പ്രതിയായ കാര്‍ത്തി ചിദംബരം തന്റെ അക്കൗണ്ടില്‍നിന്ന് 1.8 കോടി രൂപ മുതിര്‍ന്ന നേതാവിനു കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിന്റെ ചെന്നൈയിലുള്ള ശാഖയില്‍ നിന്നുമാണ് കാര്‍ത്തി ചിദംബരം പണം കൈമാറിയിരിക്കുന്നത്.

അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഏത് വ്യക്തിക്കാണ് പണം നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയാറായിട്ടില്ല. എന്നാല്‍, ചോദ്യം ചെയ്യുന്നതിനായി മുതിര്‍ന്ന നേതാവിനെ വിളിച്ചുവരുത്തുന്നതടക്കുമുള്ള കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിഗണിക്കുന്നുണ്ട്. 2006 ജനുവരി 16 മുതല്‍ 2009 സെപ്റ്റംബര്‍ 23 വരെ അഞ്ചുതവണയായിട്ടാണു പണം കൈമാറിയത്

പി ചിദംബരം ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്ന് അനുമതി ലഭിക്കാന്‍ കാര്‍ത്തി ഇടപെട്ടുവെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരെ നിലവിലുള്ള കേസ്. കാര്‍ത്തി ചിദംബരം ഐഎന്‍എക്‌സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ദില്ലിയിലെയും ചെന്നൈയിലെയും വീടുകള്‍ നേരത്തെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും റെയിഡ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.