കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

Monday 5 March 2018 10:43 am IST
"undefined"

കാസര്‍കോട്: കാസര്‍കോട്  ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട് ജാഫര്‍ ഫരീദ ദമ്പതികളുടെ മകന്‍ ജാസിറിന്റെ മൃതദേഹമാണ് കളനാട് റെയിവേ ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ജാസിര്‍. ഒന്നാം തീയ്യതി വൈകീട്ടാണ് ജാസിറിനെ കാണാതാവുന്നത്. സ്‌കൂളില്‍ നടക്കുന്ന പരിപാടിയുടെ ഒരുക്കത്തിനായി കൂട്ടുകാരോടൊപ്പം പോയ ജാസിറിനെ പിന്നെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

 

സംഭവത്തില്‍ ജാസിറിന്റെ കൂട്ടുകാരായ നാലു പേരേ പോലീസ് കസ്റ്റഡിയിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.