മൈക്രോ ഫിനാന്‍സ്: വിജിലന്‍സിനു ഹൈക്കോടതിയുടെ വിമര്‍ശനം

Monday 5 March 2018 11:23 am IST
"undefined"

കൊച്ചി: എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ആരോപണത്തില്‍ അന്വേഷണ സംഘത്തിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം.  വിജിലന്‍സിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും അന്വേഷണ സംഘത്തിന്റെയും നടപടികളില്‍ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത്. കേസ് ഫയല്‍ പരിശോധിച്ചതില്‍ പുതിയ തെളിവുകള്‍ ഒന്നും കാണുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.  

കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസവും കോടതി വിജിലന്‍സിനെ വിമര്‍ശിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറ്റുള്ളവരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.