ന്യൂദല്‍ഹി: മദ്യപാനത്തില്‍ സഹികെട്ട് മന്ത്രവാദിയുടെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ വിഷം നല്കി കൊന്നു. ദല്‍ഹി മന്ദിര്‍ മാര്‍ഗിലാണ് സംഭവം. 54 കാരനായ ഡി.എസ് മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രമയെയും കൃത്യത്തിന് കൂട്ട് നിന്ന മന്ത്രവാദിയെയും പോലീസ് അറസ്റ്റ് ചെയ്തു.
മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് കാണിച്ച് മൂര്‍ത്തിയുടെ സഹോദരന് നല്കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ മദ്യപാനം കുടുംബത്തിന് ലക്ഷക്കണക്കിന് രൂപയുടെ കടം വരുത്തിവെച്ചെന്നും ഇതില്‍ സഹികെട്ടാണ് മന്ത്രവാദിയുടെ സഹായത്താല്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും പ്രതി പോലീസിന് മൊഴി നല്കി. ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് മാനേജരാണ് മരിച്ച മൂര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: