ആകാശ് അംബാനി വിവാഹിതനാകുന്നു; വധു രത്‌നവ്യാപാരിയുടെ മകള്‍

Monday 5 March 2018 12:20 pm IST
"undefined"

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് അംബാനിയുടെ് വധുവായെത്തുന്നത്. രത്‌നവ്യാപാര കമ്ബനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്പനിയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക.

ഡിസംബര്‍ മാസത്തോടെ വിവാഹം നടത്താനാണ് രണ്ട് കുടുംബാംഗങ്ങളുടേയും തീരുമാനമെന്നാണ് കുടംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 

വരുന്ന ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ വിവാഹ നിശ്ചയം നടക്കുമെന്നാണ് അറിയുന്നത്. പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.