സഖ്യമോ? അങ്ങനെയൊന്നില്ല; മായവതി വ്യക്തമാക്കുന്നു

Monday 5 March 2018 12:32 pm IST

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുമായി ബിഎസ്‌പിക്ക് സഖ്യമുണ്ടാക്കുന്നുവെന്ന വാര്‍ത്ത മായാവതി നിഷേധിച്ചു. സഖ്യമോ? അങ്ങനെയൊന്നില്ല. കര്‍ണ്ണാടകത്തിലൊഴികെ ബിഎസ്‌പിക്ക് ഒരു സഖ്യവുമില്ല. ഉപതെരഞ്ഞെടുപ്പിലോ വരാന്‍ പോകുന്ന 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലോ ഒരു സഖ്യവും ആരുമായുമില്ല.

ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഎസ്‌പിക്ക് സ്ഥാനാര്‍ത്ഥിയില്ല. അവിടങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യും. ബിഎസ്‌പി വോട്ട് എസ്‌പിക്കോ മറിച്ചോ ചെയ്താല്‍ അതിന്റെ അര്‍ത്ഥം തമ്മില്‍ സഖ്യമാണെന്ന് അര്‍ത്ഥമില്ല, മാദ്ധ്യമങ്ങള്‍ ഊഹാപോഹങ്ങളില്‍നിന്ന് വിട്ടു നില്‍ക്കണം, മായാവതി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.