കൊല്ലം: വാളത്തുങ്കല്‍ ശ്രീശങ്കര വിദ്യനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പുതിയ കെട്ടിടം ഭാരതീയ വിചാര കേന്ദ്രം ജോ.ഡയറക്ടര്‍ ആര്.സഞ്ജയന് ഉദ്ഘാടനം ചെയ്തു.
വിദ്യയെ അറിവിന്റെ പ്രകാശമായി കാണണം. ആ പ്രകാശം ലഭ്യമാക്കുവാന്‍ വിദ്യാനികേതന്‍ സ്കൂളുകള്‍ക്ക് കഴിയും. വിദ്യക്ക് വേണ്ടി ചിലവാകുന്ന പണം ഭാവിക്കു വേണ്ടിയുള്ള മുതല്‍ മുടക്കാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയ സമിതി പ്രസിഡന്റ് വാളത്തുങ്കല്‍ തങ്കമണി അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ കെ. മോഹനന് മുഖ്യപ്രഭാഷണം നടത്തി. കോര്പ്പറേഷന് നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.എസ്. പ്രിയദര്ശന്, ഗിരീഷ്കുമാര്‍, ലാലു, എ.ജി. ശ്രീകുമാര്‍, പ്രധാന അദ്ധ്യാപിക ചന്ദ്രമതി എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: