ദൈവദശകം ഫ്രഞ്ച് പരിഭാഷ പ്രകാശനം ചെയ്തു

Monday 5 March 2018 1:04 pm IST

 

 

പരവൂര്‍: ദൈവദശകം ഫ്രഞ്ച് പരിഭാഷ പ്രകാശനം ചെയ്തു. ഇന്നലെ നേടുങ്ങോലത്ത് മൈത്രി മന്ദിരത്തിലാണ് പ്രകാശന ചടങ്ങുകള്‍ നടന്നത്. ദൈവദശകം ലോകജനതക്ക് മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടുകുടിയാണ് ദൈവദശകം ഫ്രഞ്ച് പരിഭാഷ തയ്യാറാക്കിയത്. ശിവഗിരി മഠം സ്വാമി വിദ്യാനന്ദ പ്രകാശന ഉദ്ഘാടനം ചെയ്തു. 

ഫ്രാന്‍സിലെ ഗുരുകുലത്തിലെ സ്വാമി സര്‍വ ആത്മ മിത്രമാണ് ഫ്രഞ്ച് ഭാഷയിലേക്ക്  ദൈവദശകം പരിഭാഷപ്പെടുത്തിയത്. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.ജി.കെ. ശശിധരന്‍  അധ്യക്ഷത വഹിച്ചു. സജീവ് നാണു (ഗുരുഭവന്‍ മീഡിയ), ദൈവദശകം കൂട്ടായ്മ ചെയര്‍മാന്‍  ഗിരീഷ് ഉണ്ണിക്കൃഷ്ണന്‍, വിഷ്ണു ഭക്തന്‍, മൈത്രി മന്ദിര്‍ ഫ്രാന്‍സിലെ സ്വാമിനി ജാനകി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദൈവദശകം നൃത്താവിഷ്‌കാരം കലാമണ്ഡലം ധനുഷ സന്യാല്‍, ചിത്ര രാജന്‍ എന്നിവര്‍ അടങ്ങുന്ന സംഘം അവതരിപ്പിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള സംഘത്തിന് നൃത്താവിഷ്‌കാര പരിശീലനവും നടത്തി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.