ലക്ഷ്വറി ട്രെയിനുകളുടെ കയറ്റുമതി ഇറക്കുമതി തീരുവ നിരക്ക് കുറയ്ക്കും

Monday 5 March 2018 1:13 pm IST
"undefined"

ന്യൂദല്‍ഹി: ലക്ഷ്വറി ട്രെയിനുകളുടെ കയറ്റുമതി ഇറക്കുമതി തീരുവ നിരക്ക് 50% കുറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സാധാരണക്കാര്‍ക്കും ട്രെയിനുകള്‍ സ്വീകാര്യമാക്കാനാണ് റെയില്‍വേയുടെ നടപടി. ഗോള്‍ഡന്‍ ചാരിയറ്റ്, മഹാരാജ എക്‌സ്പ്രസ്, പാലസ് ഓണ്‍ വീല്‍സ് തുടങ്ങിയവയുടെ നിരക്കാണ് കുറയ്ക്കുന്നത്. നിലവില്‍ 10,000 മുതല്‍ 34,000 വരെയാണ് ട്രെയിനുകളിലെ നിരക്ക്.

സാധാരണക്കാര്‍ക്കും ട്രെയിനുകള്‍ കൂടുതല്‍ ഉപയോഗപ്രദമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. നിലവില്‍ 10,000 മുതല്‍ 34,000 വരെയാണ് ട്രെയിനുകളില്‍ നിരക്കായി ഈടാക്കുന്നത്. എന്നാല്‍ പുതിയ താരിഫ് നിരക്ക് വിനോദ സഞ്ചാര വകുപ്പിനും ഐ.ആര്‍.ടി.സിക്കും തിരിച്ചടിയാണെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജസ്ഥാന്‍ വിനോദസഞ്ചാര വകുപ്പും ഇന്ത്യന്‍ റെയില്‍വേയും സംഘടിച്ച് നടത്തുന്ന റോയല്‍ രാജസ്ഥാന്റെ വരുമാനം 63.18 ശതമാനമാ കുറഞ്ഞിരുന്നു. പാലസ് ഓണ്‍ വീല്‍സിന്റെ വരുമാനത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് റെയില്‍വേ നിരക്ക് കുറയ്ക്കാന്‍ ഒരുങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.