ഷില്ലോങ്: മേഘാലയയില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഇഡിഎ (വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യം) സര്‍ക്കാര്‍ രൂപീകരിക്കുംഎന്.പി.പി. യുഡിപി, ബിജെപി എച്ച്.എസ്.ഡി.പി എന്നീ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് ഭൂരിപക്ഷം ബോധ്യപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെ 10.30ന് സത്യപ്രതിജ്ഞ നടക്കും. എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുണ്ടാകില്ലെന്നും ബിജെപി നേതാവ് ഹിമന്ത ബിശ്വാസും പ്രതികരിച്ചു.
17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യാകും മുന്നണിക്ക് നേതൃത്വം നല്‍കുക. രണ്ടു സീറ്റുള്ള ബിജെപിയെ കൂടാതെ ആറു സീറ്റുകളുള്ള യുഡിപിയും എച്ച്.എസ്.ഡി.പിയും ഇവര്‍ക്ക് പിന്തുണ നല്കാന് തീരുമാനിച്ചു. ഒരു സ്വതന്ത്ര എംഎല്‍എയും പിന്തുണ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. മറ്റു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി ഇവര്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: