എസ്എസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ച; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു

Monday 5 March 2018 2:27 pm IST
"undefined"

ന്യൂദല്‍ഹി: എസ്എസ്‌സി ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലും അഴിമതിയാരോപണത്തിലും സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എസ്.എസ്.സി ഓഫീസിനുമുന്നില്‍ ആറ് ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ഫെബ്രുവരി 17 മുതല്‍ 21 വരെ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നായിരുന്നു ഉദ്യോഗാര്‍ഥികളുടെ ആരോപണം. മാത്രമല്ല പിന്നില്‍ വലിയ അഴിമതി നടന്നുവെന്ന ആരോപണവും ഉന്നയിച്ചിരുന്നു. 190,000 പേര്‍ പരീക്ഷയെഴുതിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.