പാനാജി: ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീഖറെ ചികിത്സയ്ക്ക് മുംബൈ ആശുപത്രിയില്‍ കൊണ്ടു പോകും. ആവശ്യമെങ്കില്‍, ചികിത്സയ്ക്ക് വിദേശത്ത് പോയേക്കുമെന്ന് സൂചനയുണ്ട്. തന്റെ അഭാവത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നയിക്കാന്‍ മന്ത്രിസഭാ ഉപദേശക സമിതി അദ്ദേഹം രൂപീകരിച്ചു.
ഡോണാ പൗലായിലെ സ്വകാര്യ വസതിയില്‍ മുതിര്‍ന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചാണ് സമിതി തിരഞ്ഞെടുത്തത്. പാന്‍ക്രിയാസിന് അസുഖത്തെ തുടര്‍ന്ന്, ഫെബ്രുവരി 15 ന് മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്നതിനാല്‍ 22 ന് ആശുപത്രി വിട്ടു. കൂടുതല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമാണ് ഇപ്പോള്‍ നപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: