നഴ്‌സുമാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

Monday 5 March 2018 3:49 pm IST
"undefined"

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. സമരം ഒത്തുതീര്‍പ്പിലാക്കാന്‍ ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നഴ്‌സുമാരുടെ സംഘടന, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരുമായാണ് ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നത്.

നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള നിരക്ക് ഉള്‍പ്പെടുത്തിയുള്ള ശമ്പള പരിഷ്‌കരണ ഉത്തരവ് മാര്‍ച്ച് 31നകം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. നഴ്‌സുമാര്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്നും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ പ്രതിനിധികളെ അറിയിച്ചു. പ്രതിനിധകള്‍ നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

മാര്‍ച്ച് അഞ്ചു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് താല്‍കാലികമായി വിലക്കിയിരുന്നു. തുടര്‍ന്ന് ആറു മുതല്‍ അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) തീരുമാനിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.