ന്യൂദല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രദേശത്തെ ജനങ്ങള്‍ നല്കിയ ജനവിധിയെ ബഹുമാനിക്കുന്നുവെന്നു പറഞ്ഞ രാഹുല്‍, ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നും വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണമെത്തിയതനാഗാലാന്ഡിലും ത്രിപുരയിലും ഒരു സീറ്റു പോലും നേടാനാകാതെ വന്‍ പരാജയമാണ് കോണ്‍ഗ്രസിന് ഏല്‍ക്കേണ്ടി വന്നത്. മേഘാലയയില്‍ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അവിടെയും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: