ചൈനയ്ക്ക് ഇന്ത്യയുടെ മൂന്നിരട്ടി തുകയുടെ പ്രതിരോധ ബജറ്റ്

Monday 5 March 2018 5:17 pm IST
"undefined"

ബീജിങ്: ചൈനയുടെ പ്രതിരോധ ബജറ്റില്‍ 8.1 ശതമാനത്തിന്റെ വര്‍ദ്ധനവ്. 175 ബില്യണ്‍ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ മൂന്നിരട്ടി വരും. സൈന്യത്തെ  മുന്തിയതരത്തില്‍ ആധുനികവല്‍ക്കരിക്കുന്നതിനാണ് തുക വകയിരുത്തിയിരിക്കുന്നത്. 

8.1 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലുള്ളത്. ഇതില്‍ 7 ശതമാനം മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൈന്യത്തിനായി ഉപയോഗിക്കും. യുദ്ധസാമഗ്രികളുടെ നവീകരണത്തിനും കൂടുതല്‍ തുക ചെലവഴിക്കും. അമേരിക്ക കഴിഞ്ഞാല്‍ പ്രതിരോധരംഗത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് ചൈനയാണ്. ചൈനീസ് പ്രസിഡന്റ് സീജിന്‍ പിങ്ങാണ് ബജറ്റ് പ്രഖ്യാപനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.