അയോധ്യ: നദ്‌വിയെ പിന്തുണച്ച് മുസ്ലീം പണ്ഡിതന്‍

Monday 5 March 2018 3:34 pm IST

മുംബൈ: അയോധ്യ കേസ് കോടതിക്ക് പുറത്ത് വച്ച് തീര്‍പ്പാക്കാന്‍ സാധിക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം മൗലാന സല്‍മാന്‍ നദ്‌വി. അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തെ  മുതിർന്ന ഇസ്ലാമിക് പണ്ഡിതനും ദൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായ ഡോ. സഫറുള്‍ ഇസ്ലാം ഖാൻ അനുകൂലിച്ചു.  തര്‍ക്ക സ്ഥലത്തുള്ള പള്ളി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്നതിനെയും സഫറുള്‍ ഖാന്‍ അനുകൂലിച്ചു. അയോധ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആഗ്രഹമാണ് ഇരുകൂട്ടര്‍ക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ പണ്ഡിതനും എഴുത്തുകാരനും മില്ലി ഗസറ്റ് ദ്വൈവാരികയുടെ എഡിറ്ററും നാല്‍പ്പതോളം മുസ്ലീം സംഘടനകളുടെ ആള്‍ ഇന്ത്യ മജ്‌ലിസെ മുശാവറ പ്രസിഡന്റുമാണ് ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍. നേരത്തെ ജീവനകലയുടെ ആചാര്യന്‍ രവിശങ്കറിനെ സന്ദർശിച്ച ശേഷം അയോധ്യ  പ്രശ്നത്തിൽ കോടതിക്കു പുറത്ത് ഒത്തുതീർപ്പുണ്ടാക്കണമെന്നും പള്ളി അയോധ്യയിൽ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് നിർമിക്കണമെന്നും മൗലാന സൽമാൻ നദ്‌വി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഫറുള്‍ ഖാന്‍.   

തര്‍ക്കം പരിഹരിക്കുന്നതിനുള്ള സമവാക്യങ്ങള്‍ ശ്രീശ്രീ രവിശങ്കര്‍ ഹിന്ദു സംഘടനകളെ ബോധ്യപ്പെടുത്തണമെന്നും സഫറുള്‍ ഖാന്‍ പറഞ്ഞു. മൗലാന സല്‍മാന്‍ നദ്‌വി മുന്നോട്ടു വച്ച ആശയം പ്രായോഗികമുള്ളതാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നദ്‌വിയെ തനിക്ക് നന്നായി അറിയാം. ഞാന്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ഒരിക്കലും സംശയിക്കില്ല. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് നദ്‌വി ഈ തീരുമാനം എടുത്തത്. എന്നാല്‍ ഞാന്‍ അങ്ങനെയാവില്ല. സുപ്രീംകോടതിയുടെ വിധിക്ക് വേണ്ടിയാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് കാത്തിരിക്കുന്നതെന്നും സഫറുള്‍ ഖാന്‍ വ്യക്തമാക്കി. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.