എസ്.പിയും ബി.എസ്.പിയും തമ്മിൽ ചേരുന്നത് പാമ്പും എലിയും ഒന്നിക്കുന്നതു പോലെ

Monday 5 March 2018 6:19 pm IST
"undefined"

ന്യൂദല്‍ഹി: എസ്.പി-ബി.എസ്.പി കൂട്ടുകെട്ടിനെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  പാമ്പും എലിയും തമ്മില്‍ ചേരുന്നതു പോലെയാണ്  ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ ഒന്നിക്കുന്നതെന്നാണ് യോഗി പറഞ്ഞത്. യുപിയിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ എസ്.പിക്ക് ബി.എസ്.പി പിന്തുണ നല്‍കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊടുങ്കാറ്റിന്റെ സമയത്ത് പാമ്പും എലിയും ഒരുമിക്കുന്നതുപോലെയാണ് എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള ബന്ധം. ഇപ്പോള്‍ ഈ രണ്ട് പാര്‍ട്ടികളും എത്തിച്ചേര്‍ന്നിട്ടുള്ള സാഹചര്യം ഇതാണ്- ആദിത്യനാഥ് പരിഹാസേന പറഞ്ഞു.

ഗൊരഖ്പുര്‍, ഫുല്‍പുര്‍ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നേരിടുന്നതിനായാണ് മായാവതിയുടെ ബി.എസ്.പി, സമാജ് വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച്‌ ബി.എസ്.പി അധ്യക്ഷ മായാവതിയുടെ പ്രതികരണവും പുറത്തുവന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.