അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം നേടിയ വന്‍ വിജയത്തിനുപിന്നില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രചരണവും. ഏഴ് മണ്ഡലങ്ങൡലാണ് യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയത്. ഇതില്‍ ആറ് മണ്ഡലങ്ങളിലും ബിജെപി സഖ്യം വിജയിച്ചു. വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് യോഗി ത്രിപുരയില്‍ പ്രചാരണത്തിനെത്തിയത്.
മതബരി, സബ്രൂം, പാബിയചറ, ജുബരാജ്നഗര്‍, കാഞ്ചന്‍പൂര്‍, കമല്‍പൂര്‍, കായേര്പ്പൂര് എന്നീ മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നടത്തിയത്. പ്രചരണത്തോടൊപ്പം പദ്മപുരിയിലെയും ചന്ദര്പൂറിലെയും ഗോകര്‍ണനാഥ് ക്ഷേത്രസന്ദര്‍ശനവും യോഗി നടത്തി.
അദ്ദേഹത്തിന്റെ പ്രസംഗം ജനങ്ങളെ ഏറെ സ്വാധീനിച്ചുവെന്നും അത് ബിജെപിയെ സഹായിച്ചുവെന്നും ചന്ദര്പുറിലെ ഗോകര്‍ണനാഥ് ക്ഷേത്രം വൈസ് പ്രസിഡന്റ് രമണിനാഥ് അഭിപ്രായപ്പെട്ടു. ആദിത്യനാഥിന്റെ രാഷ്ട്രീയ ശക്തികേന്ദ്രമായ ഗൊരക്പൂരിലടക്കം ഉപെതരഞ്ഞെടുപ്പ് നടക്കാനിരിക്കെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ യോഗിയുടെ സന്ദര്‍ശനവും ബിജെപിയുടെ ഉജ്ജ്വലവിജയവും ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: