ചെങ്ങന്നൂരില്‍ ത്രിപുര ആവര്‍ത്തിക്കും: കുമ്മനം

Tuesday 6 March 2018 2:45 am IST
"undefined"

തിരൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ കൂട്ടുകെട്ട് ഉണ്ടാക്കിയാല്‍ പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വികാസ് യാത്രക്ക് തിരൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിപുരയില്‍ സിപിഎം പരാജയപ്പെടാനുണ്ടായ കാരണം കോണ്‍ഗ്രസുമായുള്ള ബന്ധം നിഷേധിച്ചതിനാലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ ബാന്ധവത്തിന്റെ തെളിവാണ്. യുഡിഎഫും എല്‍ഡിഎഫും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. ത്രിപുര അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രകടനം കേരളത്തിലും ആവര്‍ത്തിക്കും. ചെങ്ങന്നൂരില്‍ അതിന് തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വികാസ് യാത്രയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യാത്രയുടെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.