ഗ്രാമീണറോഡുകള്‍ തകര്‍ന്നു; നവീകരിക്കാന്‍ നടപടിയില്ല

Tuesday 6 March 2018 2:00 am IST

 

കിളിമാനൂര്‍: ഗ്രാമീണമേഖലയില്‍ റോഡുകള്‍ തകര്‍ന്നു. നവീകരണത്തിന് നടപടിയെടുക്കാതെ അധികൃതര്‍ അവഗണിക്കുന്നു. പുതിയകാവ്-തകരപ്പറമ്പ് റോഡിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും പണി ഇഴയുകയാണ്. റോഡ് പുറമ്പോക്കിലുള്ള നിര്‍മാണങ്ങള്‍ പൊളിക്കുന്നതടക്കമുള്ള പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. പണി നടക്കുന്ന സ്ഥലങ്ങളില്‍ രൂക്ഷമായ പൊടിയും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പൊടിശല്യം കുറയ്ക്കുന്നതിന് വെള്ളം നനയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കരാറുകാരന്‍ അവഗണിക്കുന്നതായും അരോപണമുണ്ട്.

തകരപ്പറമ്പ്-തട്ടത്തുമല റോഡില്‍ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് പദ്ധതിഅനുമതി നല്‍കിയെങ്കിലും തുടര്‍നടപടികളായിട്ടില്ല. മഴക്കാലത്തിന് മുമ്പ് പൂര്‍ത്തീകരിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മലയാമഠം-കടമ്പ്രവാരം, പുലൂര്‍കുന്ന്-മുളക്കലത്തുകാവ്, ഉള്ളൂര്‍ക്കോണം-പോങ്ങനാട്, അയന്തിക്കാവ്, മുണ്ടയില്‍ക്കോണം, ചിന്ത്രനല്ലൂര്‍ എന്നിവിടങ്ങളിലെ റോഡുകള്‍ പനപ്പാംകുന്ന്-മാവുവിള-കൈലാസംകുന്ന് റോഡ്, ചാങ്ങയില്‍ക്കോണം, മടവൂര്‍-കുറിച്ചിയില്‍ റോഡ് തുടങ്ങി പള്ളിക്കല്‍, മടവൂര്‍, കിളിമാനൂര്‍, പഴയ കുന്നുമ്മേല്‍ പഞ്ചായത്തുകളിലെ പല റോഡുകളും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.