ആലപ്പുഴ: കേരള ലോട്ടറി സമ്മാനഘടന പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരപരിപാടികള്‍ ആരംഭിക്കുന്നതിന് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി ആറാം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ പത്ത്, പതിനൊന്ന് തീയതികളില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ 48മണിക്കൂര്‍ സത്യഗ്രഹം നടത്തും. മെയ് ആദ്യവാരം ജില്ലാകേന്ദ്രങ്ങളിലും അവസാനവാരം നിയോജകമണ്ഡലം കേന്ദ്രങ്ങളിലും ഏകദിന സത്യഗ്രഹം നടത്തും. സംസ്ഥാന തല വാഹനജാഥയും ലോട്ടറി ബന്ദും ഉള്‍പ്പെടെയുള്ള സമര പരിപാടികളും സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: