അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരം അനുചന്ദ്രയ്ക്ക്

Tuesday 6 March 2018 2:00 am IST

 

കിളിമാനൂര്‍: നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡോ കെ. അയ്യപ്പപ്പണിക്കര്‍ സ്മാരക കഥാപുരസ്‌കാരം അനുചന്ദ്രയ്ക്ക്. 25 ന് കിളിമാനൂര്‍ രാജാരവിവര്‍മ്മ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ട്രസ്റ്റിന്റെ വാര്‍ഷികസമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. ചലച്ചിത്ര വിദ്യാര്‍ഥിയും സ്വതന്ത്ര പത്രപ്രവര്‍ത്തകയുമായ അനുചന്ദ്ര പ്രണയത്തിന്റെ ഉടലെഴുത്തുകള്‍ എന്ന നോവല്‍ ഉള്‍പ്പെടെ നിരവധി കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.