വ്യത്യസ്ത ഉത്പ്പന്നങ്ങളുമായി കുടുംബശ്രീ

Tuesday 6 March 2018 1:48 am IST


ആലപ്പുഴ: സമയബന്ധിതയും വിശ്വാസ്യതയും കൈമുതലാക്കി കൃത്യനിഷ്ടയുടേയും പ്രവര്‍ത്തന മികവിന്റേയും അടിസ്ഥാനത്തില്‍  പ്രസിദ്ധമായിരിക്കുകയാണ് കുടുംബശ്രീയുടെ യൂണിറ്റി ക്ലോത്ത് ബാഗ് തയ്യല്‍ യൂണിറ്റ്. സൗഹൃദം കുടുംബശ്രീ യൂണിറ്റിലെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്  സംരംഭം നടത്തുന്നത്.
  പതിമൂന്നു അംഗങ്ങള്‍ ചേര്‍ന്നു നടത്തുന്ന  തയ്യല്‍ യൂണിറ്റില്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ ഒന്നര ലക്ഷത്തോളം രൂപയുടെ ലാഭം കണ്ടെത്തി.  വള്ളികുന്നം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ തയ്യല്‍ യൂണിറ്റില്‍ മോബൈല്‍ ബാഗ്, പഴ്സ്, സഞ്ചി, റെഡിമെയ്ഡ് ഗാര്‍മന്റ്സ്, ക്ലോറ ക്ലോത്തിംഗ് ഉത്പന്നങ്ങള്‍ എന്നിവയാണിവര്‍ പ്രധാനമായും നിര്‍മ്മിച്ചു വിപണിയില്‍ എത്തിക്കുന്നത്.
  സ്ത്രീകളുടെ വസ്ത്രങ്ങളായ നൈറ്റി, ചുരിദാര്‍, നൈറ്റ് ഡ്രസ്സ്, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവയും ഇവര്‍ തയ്ച്ചു നല്‍കും. എറണാകുളം, ബെംഗലൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണിവര്‍ക്കാവശ്യമായ തുണിത്തരങ്ങള്‍ എത്തിക്കുന്നതെന്ന് യൂണിറ്റ് അംഗങ്ങളായ ഷാലിന .ആര്‍, സജീദ സലീം എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.