കാര്‍ഷിക വായ്പ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ബിജെപി

Tuesday 6 March 2018 2:00 am IST

 

കുട്ടനാട്: കുട്ടനാട്ടിലെ കാര്‍ഷിക വിദ്യാഭ്യാസ വായ്പ്പാ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്യോഷിക്കണമെന്ന് ബിജെപി ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ആവശ്യപ്പെട്ടു. 

  കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില്‍ നടന്ന കാര്‍ഷിക വായ്പ തട്ടിപ്പിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാമ്പുഴക്കരിയില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കാനുള്ള  സബ്സിഡി തുകകള്‍ കൃത്യമായി കര്‍ഷകരിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

  മണ്ഡലം പ്രസിഡന്റ്  ഡി. പ്രസന്നകുമാര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. വാസുദേവന്‍. സംസ്ഥാന സമിതിയംഗം ടി. കെ. അരവിന്ദാക്ഷന്‍, എം. ആര്‍. സജീവ, പി. കെ. ഷാജി ,  കെ. ജയകുമാര്‍.  ആര്‍. രമേശ് എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.