കോളേജ് പൂട്ടുന്നെന്ന്; വിദ്യാര്‍ത്ഥി പ്രതിഷേധം

Tuesday 6 March 2018 2:00 am IST

 

ചേര്‍ത്തല: കോളേജ് പൂട്ടുന്നവെന്ന പ്രചരണത്തെ തുടര്‍ന്ന് ചേര്‍ത്തല കെവിഎം എഞ്ചനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികളുടെ കുറവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികാട്ടി മാനേജ്മെന്റ് കേരള സാങ്കേതിക സര്‍വ്വകലാശാലക്കു കത്തു നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പ്രതിഷേധം. സാമ്പത്തിക നഷ്ടമുണ്ടെന്ന് കാട്ടി സര്‍വകലാശാലയ്ക്ക് നോട്ടീസ് നല്‍കിയതല്ലാതെ അടച്ചുപൂട്ടുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന ് കോളജ് ജനറല്‍ മാനേജര്‍ ബാബു ബാലകൃഷ്ണന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.