പൊതുസ്ഥലത്തെ മണ്ണും, കരിങ്കല്ലും നീക്കാന്‍ ശ്രമം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

Monday 5 March 2018 2:12 am IST

കുനിപ്പാറ ലക്ഷമി നാരായണ സ്‌കൂളിന് സമീപത്ത് പൊതുമരാമത്ത് വകുപ്പ് റോഡ് വശങ്ങളിലെ ഓവുചാല്‍ നിര്‍മ്മാണത്തിലെ മണ്ണാണ് സ്വകാര്യ വ്യക്തിയുടെ വീട് ആവശ്യത്തിനായി വിറ്റതായി പറയുന്നത്. 

    തൊട്ടടുത്തായി നിര്‍മ്മാണം കഴിഞ്ഞ തോട്ടുപാലത്തിലെ ബാക്കി വന്ന കല്ലുകളും കണാതായി. പെരിങ്ങോട് പുലാപ്പറ്റ റോഡായ ഇതിലൂടെ ധാരാളം വാഹനങ്ങള്‍ കടന്നു പോകുന്നതാണ്. ഈ റോഡ് കൂടുതല്‍ ഭാഗവും പൊട്ടിപൊളിഞ്ഞാണ് കിടക്കുന്നത്. റോഡിന്റെ ഇരുവശവും വളരെ താഴ്ച്ചയിലായ് കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ വശങ്ങളിലേക്ക് ഇറക്കുക പ്രയാസമാണ്. 

   ഓവുചാല്‍ നിര്‍മ്മാണത്തിലെ മണ്ണ് റോഡിന്റെ ഇരുവശവും ഇടാതെ ജെസിബിയും ടിപ്പറും ഉപയോഗിച്ച് പരിസരത്തെ സ്വകാര്യ വ്യക്തിക്ക് വീടിന്റെ തറ നികത്താനായി മാറ്റുകയായിരുന്നു എന്ന് ബിജെപി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. 

  കോങ്ങാട് പോലീസെത്തി നടത്തിയ ചര്‍ച്ചയില്‍ ഉപയോഗിച്ച മണ്ണ് മുഴുവന്‍ മറ്റാം എന്ന ഉറപ്പാലാണ് ആളുകള്‍ പിരിഞ്ഞത്. മണ്ഡലം കമ്മറ്റി ജനറല്‍ സെക്രട്ടറി പി.എ.സജീവ് കുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജന്‍ കോട്ടപ്പടി എന്നിവരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.