യോഗ പരിശീലനം ആരോഗ്യത്തിന് ഉത്തമം: എം.രമേഷ്

Monday 5 March 2018 2:15 am IST

 മണ്ണാര്‍ക്കാട് പതഞ്ജലി യോഗ വിദ്യാപീഠം സംഘടിപ്പിച്ച ജലശയനയോഗ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ പരിശീലിച്ചാല്‍ ജീവിത ശൈലിതന്നെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

   ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ഷിബു അധ്യക്ഷത വഹിച്ചു. യോഗയെക്കുറിച്ച് യോഗാചാര്യന്‍ പി.എസ്.അനന്ദന്‍ സ്വാമി ക്ലാസ്സെടുത്തു. തുടര്‍ന്ന് അരയങ്ങോട് ഭഗവതി ക്ഷേത്രക്കുളത്തില്‍ നൂറു കണക്കിന് കാണികളെ സാക്ഷി നിര്‍ത്തി ജലശയന യോഗ പ്രദര്‍ശനം നടത്തി. യോഗാചാര്യന്‍ എം.സന്തോഷ് സ്വാഗതവും യോഗാചാര്യ ജിഷ സന്തോഷ് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.