ട്രംപിന്റെ മരമണ്ടന്‍ പ്രതിവിധി

Tuesday 6 March 2018 2:45 am IST

അമേരിക്കയിലെ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന കൂട്ടക്കൊലപാതകംപോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കണ്ടെത്തിയിരിക്കുന്ന പ്രതിവിധി ബഹുകേമംതന്നെ! അധ്യാപകര്‍ക്ക് തോക്കുകള്‍ കൊടുക്കുകയും അവര്‍ക്ക് വെടിവയ്ക്കാന്‍ പരിശീലനം കൊടുക്കുകയുമാണ് ട്രംപിന്റെ ഈ അതികേമ, മരമണ്ടന്‍ പ്രതിവിധി!

ഇതുകൊണ്ട് ട്രംപ് എന്താണുദ്ദേശിക്കുന്നത്? ഇതുകൊണ്ടെങ്ങനെയാണ് കൂട്ടക്കൊലപാതകം തടയാനാകുക? ഭാവിയില്‍ ഏതെങ്കിലും സ്‌കൂള്‍കുട്ടി ഇതുപോലെ തോക്കെടുത്താല്‍ തോക്കുള്ള അധ്യാപകന്‍ എന്താണ് ചെയ്യേണ്ടത്? തോക്കുചൂണ്ടി വിദ്യാര്‍ത്ഥിയോട് തോക്ക് താഴെയിടാന്‍ പറയണോ?! അതോ ആ വിദ്യാര്‍ത്ഥിയെ വെടിവച്ച് വീഴ്ത്തണോ? രണ്ടും പ്രായോഗികമല്ല.

ഇവ്വിധം അധ്യാപകരെ തോക്കെടുപ്പിക്കുന്നത് പൗരന്മാര്‍ നിയമം കയ്യിലെടുക്കുന്നതിനിടയാക്കും. അതൊരു പരിഷ്‌കൃത സമൂഹത്തിനും രാജ്യത്തിനും ചേര്‍ന്നതല്ല. വാസ്തവത്തില്‍ ചെയ്യേണ്ടത് തോക്കുകളുടെ വില്‍പനയും വ്യാപനവും കര്‍ശനമായി നിയന്ത്രിക്കുകയാണ്. ട്രംപിന്റെ ബുദ്ധി ഇങ്ങനെ 'തലതിരിഞ്ഞുപോയത്' ഭയങ്കര കഷ്ടംതന്നെ! പാവം അമേരിക്കക്കാരുടെ ഗതികേടെന്നല്ലാതെ എന്തു പറയാന്‍!

ഡോ. ജോണ്‍ ജോര്‍ജ്. ടി, 

അസോസിയേറ്റ് പ്രൊഫസര്‍, അമല മെഡി. കോളേജ്, തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.