കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎമ്മുകാരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചംഗ കൊലയാളി സംഘത്തിലുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശി ദീപ് ചന്ദ് (25), തെരൂര്‍ പാലയോടെ കെ.ബൈജു (36) എന്നിവരാണ് അറസ്റ്റിലായത്. ദീപ്ചന്ദ് കൊലയാളി സംഘത്തില്‍ ഉള്‍പെട്ടയാളാണ്. ബൈജു ഗൂഢാലോചനയിലും ആയുധങ്ങള്‍ ഒളിപ്പിക്കാനും കൂട്ടുനിന്നയാളാണെന്നും പോലീസ് പറഞ്ഞു. ബൈജുവിന് നേരത്തെ എടയന്നൂരില്‍ നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. എസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഇന്നലെ വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. എല്ലാവരും സി.പി.എം പ്രവര്‍ത്തകരാണ്.
അതിനിടെ രണ്ടു വാളും ഒരു മഴുവും പോലീസ് കണ്ടെടുത്തു. കൊലയാളികള്‍ ഉപയോഗിച്ച ആയുധങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. നേരത്തെ വെള്ള പറമ്പില്‍ നിന്ന് മൂന്നു വാള് പിടികൂടിയിരുന്നു. വെള്ളപ്പറമ്പിനടുത്ത് വളയാലില്‍ വെച്ചാണ് ആയുധം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: