അഴിയൂര്‍ ബൈപ്പാസ് : വില്ലേജ് ഓഫീസ് മാര്‍ച്ച് നാളെ

Monday 5 March 2018 10:00 pm IST

 

മാഹി: നിര്‍ദ്ദിഷ്ട തലശ്ശേരി മാഹി ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന ഭൂവുടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാമമാത്ര തുക നല്‍കി കുടിയൊഴിപ്പിക്കാനുള്ള റവന്യു വകുപ്പ് നടപടികള്‍ക്കെതിരെ നാളെ കാലത്ത് 10 മണിക്ക് അഴിയൂര്‍ വില്ലേജ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ കര്‍മ്മസമിതി അഴിയൂര്‍ ബൈപ്പാസ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തീരുമാനിച്ചു. 

കുടിയൊഴിപ്പിക്കുന്നവര്‍ക്കൊപ്പം ജനപ്രതിനിധികള്‍, സര്‍വ്വകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. മാര്‍ച്ച് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് അഴിയൂര്‍ ചുങ്കത്ത് നിന്ന് പ്രകടനം ആരംഭിക്കും. യോഗത്തില്‍ ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ പറമ്പത്ത്, രാജേഷ് അഴിയൂര്‍, പ്രദീപ് ചോമ്പാല, കെ.പി.ഫര്‍സല്‍, എം.റാസിഖ്, ഷുഹൈബ് അഴിയൂര്‍, കെ.പി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.