നേത്ര പരിശോധന ക്യാമ്പ്

Monday 5 March 2018 10:01 pm IST

 

മയ്യില്‍: ശ്രീ ശങ്കര വിദ്യാനികേതന്‍ കുറ്റിയാട്ടൂര്‍, മലബാര്‍ ഐ ഹോസ്പിറ്റല്‍ കണ്ണൂര്‍, ഫാത്തിമ ക്ലിനിക്ക് മയ്യില്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഫാത്തിമ ക്ലിനിക് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.പി.ജുനൈദ് ഉദ്ഘാടനം ചെയ്തു. ശ്രീ ശങ്കര വിദ്യാനികേതന്‍ വിദ്യാലയ സമിതി പ്രസിഡന്റ് കെ.ഗോവിന്ദന്‍ മാസ്റ്റര്‍, ക്ഷേമ സമിതി പ്രസിഡന്റ് പി.വി.അച്യുതാനന്ദന്‍, പി.രമേശ് എന്നിവര്‍ സംസാരിച്ചു. ഡോ.സീമയുടെ നേതൃത്വത്തില്‍ നാനൂറോളം കുട്ടികളെയും കുടുംബാംഗങ്ങളേയും കണ്ണ് പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.