മാക്കൂട്ടം ചുരത്തില്‍ കുട്ട പ്പാലം വളവില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Monday 5 March 2018 10:01 pm IST

 

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ മാക്കുട്ടം ചുരത്തില്‍ കുട്ട പ്പാലം വളവില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് വീരാജ്‌പേട്ട സ്വദേശികളായ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. വീരാജ്‌പേട്ടയില്‍ താമസക്കാരയ മലയാളികളാണ് അപകടത്തില്‍പ്പെട്ടത്. വീരാജ്‌പേട്ട ഗോണിക്കുപ്പയ്ക്കടുത്ത ബെമ ത്തി സ്വദേശി മുസ്തഫ (50)ആണ് മരിച്ചത്. സഹയാത്രികരായ വീരാജ്‌പേട്ടിലെ കെ.എം.യൂസഫ് (65), കുഞ്ഞഹമ്മദ് (64), ഇബ്രാഹിം (50), അലി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പിരക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇന്നലെ രാവിലെ 10.30 തോടെയാണ് അപകടം. മരിച്ച മുസ്തഫയുടെ ഭാര്യാ സഹോദരി പുത്രിയുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഇരിട്ടിയിലേക്ക് വരുന്നതിനിടയിലാണ് അപകടം. മരണപ്പെട്ട മുസ്തഫ ഗോണിക്കുപ്പയിലെ എസ്റ്റേറ്റ് ജീവനക്കാരനാണ്. ഭാര്യ:ഫാത്തിമ. മക്കള്‍: ഉമ്മര്‍, റിയാസ്, റൈഹാനത്ത്, സൗജത്ത്, ജുബൈരിയ്യ, ഷബാന, തസ്ലീമ, മരുമക്കള്‍: ഷൗക്കത്ത്, നാസര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.