പി.ഭാസ്‌കരന്‍ സ്മൃതിസംഗമം

Monday 5 March 2018 10:02 pm IST

 

പിലാത്തറ: കണ്ണൂര്‍ ജില്ലാ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരന്‍ സ്മൃതി സംഗമം പിലാത്തറ സെന്റ് ജോസഫ് കോളേജില്‍ സംഗീത സംവിധായകന്‍ രമേശന്‍ പെരിന്തട്ട ഉല്‍ഘാടനം ചെയ്തു. രാമകൃഷ്ണന്‍ കണ്ണോം അദ്ധ്യക്ഷത വഹിച്ചു. പി.വി.മധുസൂദനന്‍ സ്മൃതി ഭാഷണം നടത്തി. എന്‍.കെ.കൃഷ്ണന്‍, ശങ്കരന്‍ കോറോം, മല്ലപ്പള്ളി രാഘവന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ കാറമേല്‍, ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍ പയ്യന്നൂര്‍, ഹരിദാസ് കുറ്റ്യേരി, ബാബു കോടഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. കവിയരങ്ങില്‍ ശ്രീലത മധു, പി.പി.മോഹനന്‍ നമ്പ്യാര്‍, കെ.എം.ബാലകൃഷ്ണന്‍, ലീന മാണിക്കോത്ത്, സീജ കൊട്ടാരം, ചന്ദ്രന്‍പൊള്ളപൊയില്‍ തുടങ്ങിയവര്‍ കവിതകളവതരിപ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.