ഹരിഹര്‍ ടാക്കീസിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ നാട്ടുകാരുടെ കൂട്ടായ്മ

Monday 5 March 2018 10:03 pm IST

 

തളിപ്പറമ്പ്: ഓര്‍മ്മകളിലേക്ക് മറഞ്ഞ തളിപ്പറമ്പ് പട്ടുവം റോഡിലെ ന്യൂ ഹരിഹര്‍ ടാക്കീസിന്റെ സ്മരണ നിലനിര്‍ത്താന്‍ നാട്ടുകാരുടെ കൂട്ടായ്മ. ഹരിഹര്‍ ടാക്കീസിന് സമീപം എന്ന് മേല്‍വിലാസത്തോടൊപ്പം ചേര്‍ത്തിരുന്ന ഒരു കൂട്ടം വീട്ടുകാരാണ് തീയേറ്റര്‍ അടച്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തങ്ങളുടെ നഷ്ടപ്പെടുന്ന മേല്‍വിലാസം നിലനിര്‍ത്തുന്നതിനായി ഹരിഹര്‍ നഗര്‍ എന്ന പേരില്‍ റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്. 

1960 കളില്‍ ആരംഭിച്ച ഹരിഹര്‍ ടാക്കീസ് മൂന്നു വര്‍ഷം മുമ്പാണ് ചരിത്രത്തിന്റെ ഭാഗമായത്. തളിപ്പറമ്പിലെ രണ്ടാമത്തെ തീയേറ്ററായിരുന്നു ഇത്. ടാക്കീസിന് സമീപത്തെ രണ്ട് റോഡുകള്‍ക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഹരിഹര്‍ നഗര്‍ സ്ട്രീറ്റ് എന്ന് പേര് നല്‍കി ബോര്‍ഡ് വച്ചു. 

അസോസിയേഷന്‍ ഭാരവാഹികളായി ഇ.പി.ഗോവിന്ദന്‍ നമ്പ്യാര്‍-പ്രസിഡന്റ്, എ.രമേശന്‍-വൈസ് പ്രസിഡന്റ്, കെ.മനോഹരന്‍-സെക്രട്ടറി, തോമസ് പാലാത്ര-ജോയിന്റ് സെക്രട്ടറി, എസ്.മനോജ് കുമാര്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.