മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

Monday 5 March 2018 10:03 pm IST

 

കൊളച്ചേരി: കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1996 എസ്എസ്എല്‍സി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ യൂനിറ്റിന് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ കൈമാറല്‍ ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് ഹാളില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ (ഡിഎംഒ കണ്ണൂര്‍) ഡോ.കെ.നാരായണ നായ്ക് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.പി.സറീന അധ്യക്ഷത വഹിച്ചു. എം.അനന്തന്‍ മാസ്റ്റര്‍, പി.നബീസ, എം.വി.നാരായണന്‍, പി.വി.വത്സന്‍ മാസ്റ്റര്‍, കെ.പി.ചന്ദ്രഭാനു, പി.ബാലന്‍, പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം.സജിത്ത് സ്വാഗതവും കെ.എം.പി.ഷഹനാസ് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.